13 November Wednesday

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സിപിഐ എം പ്രവർത്തകർ ശിക്ഷിക്കപ്പെട്ട കേസിൽ 25 വര്‍ഷത്തിനുശേഷം യഥാര്‍ഥപ്രതികള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

തൃശൂര്‍> ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 25 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ പ്രതി പിടിയില്‍.ആര്‍ എസ് എസ് സഹകാര്യവാഹക്  തൊഴിയൂര്‍ സുനില്‍ വധക്കേസിലാണ് യഥാര്‍ത്ഥ പ്രതി പിടിയിലായത്.

 ജം ഇയ്യത്തുല്‍ ഹു സാനിയ പ്രവര്‍ത്തകന്‍ മൊയ്‌നുദീന്‍ ആണ് പിടിയിലായത്. 1994 ല്‍ ആണ്  സംഭവം. ഇതില്‍ കള്ളക്കേസില്‍ കുടുക്കി സിപിഐ എം പ്രവര്‍ത്തകരെ ശിക്ഷിച്ചിരുന്നു. പിന്നിട് സത്യാവസ്ഥ പുറത്ത് വന്നതോടെ സിപിഐ എം പ്രവര്‍ത്തകരെ ജയില്‍ മോചിതരാക്കി.

മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെയാണ് യഥാര്‍ഥ വിവരം പുറത്ത് വന്നത്. ഇതിന്റെ തുടര്‍ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനയെന്നാണ് പുതിയ കണ്ടെത്തല്‍. പ്രതിയുമായി പോലീസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് 5.30ന് ഹാജരാവും

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top