17 May Tuesday

റെയിൽവേ സ്റ്‌റേഷനിൽ നിന്ന് 9.1 കിലോ കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

പാലക്കാട് ജം​ഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ കഞ്ചാവുമായി ആര്‍പിഎഫ്, എക്സൈസ് സംഘം

പാലക്കാട്> പാലക്കാട് ജം​ഗ്ഷൻ റെയിൽവേ സ്റ്‌റേഷനിൽ നിന്ന് 9.1 കിലോ കഞ്ചാവ് പിടികൂടി. ഞായർ രാവിലെ എത്തിയ ധൻബാദ് ആലപ്പുഴ എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് ബാ​ഗുകളിലായി സീറ്റിനടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പാലക്കാട്‌ ആർപിഎഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സ്സൈസ് റേഞ്ചും ചേർന്നായിരുന്നു പരിശോധന.

ജനുവരിയിൽ മാത്രം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആർപിഎഫ് എസ്ഐ എ പി ദീപക്, എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ശ്രീനിവാസൻ, ആർപിഎഫ് എഎസ്ഐമാരായ കെ സജു, സജി ആഗസ്റ്റിൻ, കോൺസ്റ്റബിൾ വി സവിൻ, എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നൗഫൽ, വിനീത്, സാനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top