25 May Monday

റൂട്ട്‌ മാപ്പ്‌ തയ്യാറാക്കാൻ ട്രേസ് സി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

കൊച്ചി
കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുക  എന്ന വെല്ലുവിളിക്ക് സഹായകമാവുന്ന ആപ്പുമായി ഫൈത്തൺ ടെക്‌നോളജീസ്. അവർ തയ്യാറാക്കിയ ട്രേസ് സി എന്ന ആപ്പിൽ രോഗിയുടെ യാത്ര വിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളിൽ ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി മനസ്സിലാക്കാം. ജിയോ മാപ്പിങ് സംവിധാനം ഉപയോഗിച്ചാണ് യാത്ര വിവരങ്ങൾ ശേഖരിക്കുന്നത്.

രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫോണിലേക്ക് അയച്ചുനൽകുന്ന ലിങ്കിൽ കയറിയാൽ യാത്രാപാതയടങ്ങിയ വിവരങ്ങൾ  ഫോണിലേക്കെത്തും. അതാണ് ആരോഗ്യവകുപ്പിലേക്ക് അയച്ചുകൊടുക്കുന്നത്. ഇതുവഴി രോഗിയുടെ സ്വകാര്യതയും ഉറപ്പാക്കാൻ സാധിക്കും. രോഗിക്കൊപ്പം നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്കും ആപ്പ് സഹായകമാവും. രോഗിയുടെ സമീപത്ത് ഒരാൾ എത്രസമയം ചെലവഴിച്ചുവെന്നും  അറിയാനുള്ള സംവിധാനമുണ്ട്. നാലുമീറ്റർവരെ അടുത്തെത്തിയ ആളുകളുടെ വിവരങ്ങൾ ട്രേസ് സിക്ക് ശേഖരിക്കാൻ സാധിക്കും.  കലക്ടർ എസ് സുഹാസ് ഞായറാഴ്ച ചേംബറിൽവച്ച്  ആപ്പ് ലോഞ്ച് ചെയ്തു.


പ്രധാന വാർത്തകൾ
 Top