22 June Tuesday

റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവ്

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

തിരുവനന്തപുരം > കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ യോഗം തെരഞ്ഞെടുത്തു.

ഡെപ്യൂട്ടി ലീഡറായി ഡോ. എന്‍ ജയരാജിനെയും, പാര്‍ട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും തിരഞ്ഞെടുത്തു.

തോമസ് ചാഴികാടന്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top