13 December Friday

റൊമില ഥാപ്പർ സംഘപരിവാറിന്റെ 
ഭയരഹിതയായ വിമർശക : മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2024

പിജി ദേശീയ അവാർഡ്‌ ചരിത്രകാരി റൊമില ഥാപ്പറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു


ന്യൂഡൽഹി
സംഘപരിവാറിന്റെ വർഗീയ പ്രത്യയശാസ്‌ത്രത്തെ എക്കാലവും ഭയരഹിതയായി വിമർശിക്കുന്ന വ്യക്തിയാണ് റൊമില ഥാപ്പറെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഘപരിവാർ പ്രചരിപ്പിക്കാൻ ശ്രമിച്ച പല സങ്കുചിത ചിന്താഗതികളെയും ചരിത്രവസ്‌തുതകളുടെ പിൻബലത്തിൽ തകർത്തുകളയാൻ അവർക്ക്‌ കഴിഞ്ഞുവെന്നും പിജി സംസ്‌കൃതി കേന്ദ്രത്തിന്റെ നാലാമത്‌ പിജി ദേശീയ അവാർഡ്‌ റൊമില ഥാപ്പറിന്‌ സമ്മാനിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

ഹിന്ദി–-ഹിന്ദു–-ഹിന്ദുത്വ എന്ന ലക്ഷ്യം നേടാന്‍ വിദ്യാഭ്യാസ–-സാംസ്‌കാരി മേഖലകളെയാകെ കാവിവത്‌ക്കരിക്കാനാണ്‌ സംഘപരിവാർ ശ്രമം. ഇതിനായി അവർ ചരിത്രത്തെയും വക്രീകരിക്കുന്നു. ചരിത്രരചന എന്നത്‌ സ്വതന്ത്രമായി ചെയ്യേണ്ടതാണ്‌. എന്നാൽ സംഘപരിവാർ ആശയങ്ങൾക്ക്‌ അനുസൃതമായി ചരിത്രത്തെ മാറ്റിയെഴുതാനാണ്‌ ശ്രമം.  അക്കാദമിക്ക്‌ സ്ഥാപനങ്ങളിൽ സങ്കുചിത ആശയങ്ങൾ അടിച്ചേൽപ്പിക്കുകയാണ്‌. സംഘപരിവാർ അധികാരത്തിൽ വന്നപ്പോഴൊക്കെ എൻസിഇആർടി, ഐസിഎച്ച്‌ആർ പോലുള്ള സ്ഥാപനങ്ങളിൽ സ്വന്തക്കാരെ തിരുകികയറ്റിയുള്ള അഴിച്ചുപണി നടത്താറുണ്ട്‌. ആർഎസ്‌എസ്‌ പറയുന്നത്‌ പോലെ പ്രവർത്തിക്കും എന്നത്‌ മാത്രമാണ്‌ ഇത്തരക്കാരുടെ ഏക യോഗ്യത.

താൽപ്പര്യമില്ലാത്ത രചകളെയും സൃഷ്ടികളെയും ചരിത്രഭാഗങ്ങളെയുമെല്ലാം എൻസിഇആർടി സിലബസിൽനിന്ന്‌ നീക്കി. ഐസിഎച്ചആർ, നാഷണൽ ബുക്ക്‌ ട്രസ്‌റ്റ്‌, ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടുകൾ തുടങ്ങി മറ്റ്‌ സ്ഥാപനങ്ങളെയും കാവി പൂശി. ജെഎൻയു, ഹൈദരാബാദ്‌ കേന്ദ്രസർവകലാശാല എന്നിവിടങ്ങളിലും ഇടപെടലുകളുണ്ടായി. ചോദ്യം ചോദിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി. വർഗീയത പരത്തി സാമ്പത്തികപ്രതിസന്ധി അടക്കമുള്ള ജനകീയ വിഷയങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിക്കാനും ശ്രമം നടക്കുന്നു–-മുഖ്യമന്ത്രി പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top