24 May Friday

വിദേശപണമിടപാട് സ്ഥാപനങ്ങളിൽ മോഷണം; ഇറാനിയൻ ദമ്പതികൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

തിരുവനന്തപുരം
വിദേശ പണമിടപാട് സ്ഥാപനങ്ങളിൽനിന്ന‌്  ലക്ഷക്കണക്കിനു രൂപയുടെ വിദേശ കറൻസികളും ഇന്ത്യൻ രൂപയും  മോഷ്ടിക്കുന്ന ഇറാനിയൻ ദമ്പതികൾ അറസ‌്റ്റിൽ. സെറാജുദീൻ ഹൈദർ (57), ഭാര്യ ഹെൻഡാരി ഹൊസ്ന (53) എന്നിവരാണ്  പിടിയിലായത‌്. 2018 സെപ‌്തംബർ 17ന‌ു ആറ്റിങ്ങൽ –-ചിറയിൻകീഴ് റോഡിൽ സുനിൽകുമാറിന്റെ  വിഎസ‌്  അസോസിയേറ്റ്സിൽനിന്ന‌് 1,55,000  രൂപയ‌്ക്ക് തുല്യമായ സൗദി റിയാലും കുവൈത്ത‌് ദിനാറും മോഷ്ടിച്ച സംഭവത്തിൽ  ആറ്റിങ്ങൽ പൊലീസിന്റെ  അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത‌്. 
 
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ വിദേശികളുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. ഇവ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എയർപോർട്ടിന് സമീപത്തും റെയിൽവേ സ്‌റ്റേഷനുകളിലും ഹോട്ടലുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും പതിക്കുകയും  സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ഇവർ എറണാകുളം, അങ്കമാലി മേഖലയിൽ എത്തിയതായി  ജില്ലാ പൊലീസ് മേധാവിക്ക്  വിവരം ലഭിച്ചു. തുടർന്ന്  തിരുവനന്തപുരം റൂറൽ ഷാഡോ ടീം അങ്കമാലി പൊലീസുമായി ചേർന്നു നടത്തിയ അന്വേഷണത്തിൽ  ഹോട്ടലിൽനിന്ന‌്  കസ്റ്റഡിയിലെടുക്കുകയായിരുന്നു.  കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തെ ലാവണ്യ ഷോപ്പിങ‌് സെന്ററിൽനിന്ന‌് സമാനമായ രീതിയിൽ രണ്ടരലക്ഷം ഇന്ത്യൻ രൂപയുടെ മൂല്യമുള്ള സൗദി റിയാൽ 2017 ഒക്ടോബർ 19നു മോഷ്ടിച്ചിരുന്നു. ആറ്റിങ്ങലിൽ മോഷണം നടത്തിയ മുഖ്യപ്രതി സെറാജുദീൻ ഹൗദറും ഇയാളുടെ മറ്റൊരു  സുഹൃത്തുമായിരുന്നു ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞ് കോതമംഗലം പൊലീസ് അറസ‌്റ്റുചെയ‌്തു. ഭാര്യയായ ഹെൻഡാരി ഹൊസ്നയെ ആറ്റിങ്ങൽ പൊലീസ‌് അറസ്റ്റ് ചെയ‌്തു
           
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തെ പിക്സൽ ഗ്രാഫിക‌്സിൽന‌്ന്ന‌്  2018 മേയ‌് 18നു 30,000  രൂപയോളം മൂല്യമുള്ള അമേരിക്കൽ ഡോളർ മോഷണം ചെയ്തതും  കിളിമാനൂർ കാരേറ്റിലെ മണിമുറ്റത്ത് നിധി ലിമിറ്റഡിൽനിന്ന‌് 58,000 ഇന്ത്യൻ രൂപ മോഷ്ടിച്ചതും ഇതേ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top