Deshabhimani

ഒറ്റപ്പാലത്ത് വീട് കുത്തിത്തുറന്ന് 63 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 05:15 PM | 0 min read

പാലക്കാട്> ഒറ്റപ്പാലം ത്രാങ്ങാലിയില്‍ വീട് കുത്തിത്തുറന്ന് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. മാന്നനൂര്‍ ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്ന് വീടിനകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.

35,000 രൂപ വിലയുള്ള റാഡോ വാച്ചും മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ബാലകൃഷ്ണന്‍ വീട് പൂട്ടി മകളുടെ വീട്ടില്‍ പോയതായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരിച്ചത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.



deshabhimani section

Related News

0 comments
Sort by

Home