13 September Friday

കൊച്ചിയിൽ മോഷണസംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കൊച്ചി > കൊച്ചിയിൽ വൻ കവർച്ച ലക്ഷ്യമിട്ടെത്തിയ സംഘം പൊലീസ് പിടിയിൽ. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് കീഴ്മഠത്തില്‍ ഹൗസില്‍ മുഹമ്മദ് തായി, ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസില്‍ എം.പി. ഫാസില്‍,ചേളന്നൂർ എട്ടേരണ്ട് ഉരുളുമല വീട്ടില്‍ ഷാഹിദ് എന്ന ഷാനു, ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി വീട്ടില്‍ ഗോകുല്‍ എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് പിടികൂടിയത്.

മുഹമ്മദ് തായിയെയും ഷാഹിദിനെയും മോഷണ മുതലുമായാണ് കൊച്ചി സിറ്റി പോലീസ് പിടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30-ന് നടത്തിയ പരിശോധനയിൽ സംശയപരമായ സാഹചര്യത്തിൽ കണ്ടപ്പോൾ നടത്തിയ ചോദ്യം ചെയ്യലിലാണ് കവർച്ചയായിരുന്നു സംഘത്തിന്റെ ലക്ഷ്യം എന്ന് പൊലീസിന് മനസിലായത്. കൊച്ചി പ്രോവിഡന്‍സ് റോഡിലെ ടർഫ് ഓഫീസില്‍ കയറി വാച്ചും സമീപത്തെ മറ്റൊരു ഓഫീസിൽ നിന്ന് മൊബൈൽ ഫോണും മോഷ്ടിച്ചെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.

മോഷണ സംഘം താമരശ്ശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ സ്ഥിരമായി ഭവനഭേദനം, ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ബൈക്ക് മോഷണം എന്നിവ നടത്തുകയും ശേഷം ബം​ഗളൂരുവിലേക്ക് കടക്കുകയും ചെയ്തു. ഒരിടവേളക്ക് ശേഷം കൊച്ചിയിലെത്തിയ ഇവർ വൻ കവർച്ചയാണ് ലക്ഷ്യമിട്ടതെന്നും പൊലീസ് പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top