13 September Friday

എടിഎം തകർത്ത് കവർച്ചാശ്രമം: ഒരാൾ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

തിരൂർ > തിരൂർ താഴെപ്പലത്തെ എസ്ബിഐ എടിഎം തകർത്ത് പണം മോഷ്‌ടി‌ക്കാൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ. എസ്ബിഐ തിരൂർ മെയിൻ ബ്രാഞ്ചിലെ എടിഎം കൗണ്ടർ തകർത്താണ് കവർച്ചാ ശ്രമം നടത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മെഷീൻ തകർക്കാൻ ശ്രമിച്ചെങ്കിലും പണം മോഷ്ടിക്കപ്പെട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ബാങ്ക് സുരക്ഷാ ഉദ്യോഗസ്ഥർ വിവരം അറിയുന്നത്. തുടർന്ന് തിരൂർ പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയെ കസ്റ്റഡിയിലെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top