27 September Sunday

സംസ്ഥാനത്ത്‌ 97 ശതമാനം റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

കൊച്ചി > സംസ്ഥാനത്ത് 97 ശതമാനം പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതായി റോഡ് വിഭാഗം ചീഫ് എൻജിനീയർ ഹൈക്കോടതിയെ അറിയിച്ചു. പൂർത്തിയായതും അല്ലാത്തതുമായ റോഡുകളുടെ പട്ടിക പൊതുമരാമത്ത് വകുപ്പ് കോടതിക്ക് കൈമാറി. വാട്ടർ അതോറിറ്റിയുടെയും അമൃത് പദ്ധതിക്കു കീഴിലുള്ളതുമായ റോഡുകളുടെയും നിർമാണം പൂർത്തിയായിട്ടില്ല.

മാർച്ച് 31ന് മുമ്പ്‌ ബാക്കി റോഡുകളുടെ നിർമാണം പൂർത്തിയാക്കുമെന്നും ചീഫ് എൻജിനീയർ കോടതിയിൽ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ടിൽ കോടതി തൃപ്തി രേഖപ്പെടുത്തി. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസിലാണ് പൊതുമരാമത്ത് വകുപ്പ് സത്യവാങ്‌മൂലം സമർപ്പിച്ചത്. കൊച്ചി നഗരസഭ പരിധിയിലെ 67ൽ 10 റോഡുകളുടെ അറ്റകുറ്റപണി പൂർത്തിയായെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top