19 September Saturday

പത്തനംതിട്ട അട്ടത്തോട് മുതല്‍ ചാലക്കയം വരെ ഗതാഗതം നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

പത്തനംതിട്ട > അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്‌ടറുമായ പി ബി നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം.

ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി/ മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്/ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍/ കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്കും പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും അടിയന്തിരമായി തന്നെ ഒരു താത്കാലിക പാത രൂപീകരിക്കുന്നതിന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.

താത്കാലിക പാതയിലൂടെ ശബരിമല പൂജകള്‍ക്കായി എത്തിച്ചേരുന്ന ദേവസ്വം തന്ത്രി/ മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്/ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍/ ജീവനക്കാര്‍/ കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പമ്പയിലേക്ക് പോകുന്നതിനും, തിരികെ വരുന്നതിനും പ്രത്യേക അനുമതി നല്‍കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top