25 August Sunday

കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ 2 മരണം , നാല് പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

കൊയിലാണ്ടി> കൊയിലാണ്ടിയിലുണ്ടായ  വാഹനാപകടത്തിൽ  രണ്ടുപേർ മരിച്ചു, മൂന്ന്‌ പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടരയോടെയാണ് ദേശീയ പാതയിൽ  കൊയിലാണ്ടി ടൗണിൽ  ബസ് സ്റ്റാന്റിനടുത്ത്  അപകടമുണ്ടായത്‌.

 കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് മീൻ കയറ്റി പോകുകയായിരുന്ന കണ്ടയിനർ ലോറിയും മംഗലാപുരത്ത് നിന്നും എപിജി കയറ്റി വന്ന ടാങ്കർ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌. മീൻ വണ്ടിയിൽ ഉണ്ടായിരുന്ന ജാഫർ,  എൽപിജി ടാങ്കർ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ( 48 ) എന്നിവരാണ്‌ മരിച്ചത്‌.  കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. വാഹനങ്ങളിലുണ്ടായിരുന്ന 4 പേർക്കും ഒരു വഴിയാത്രക്കാരനുമാണ്‌ പരിക്കേറ്റത്‌.  അപകടത്തെ തുടർന്ന്‌ ഹൈവേയിൽ   ഗതാഗതം തടസ്സപ്പെട്ടു.

മീൻ വണ്ടിയിലുണ്ടായിരുന്ന ബാപ്പു ,അബൂബക്കർ എന്നിവരും ടാങ്കർ ലോറിയിലുണ്ടായിരുന്ന  ചിന്നദുരൈയും  ചികിൽസയിലാണ്‌. ബാപ്പുവിന്റെ നില ഗുരുതരമാണ്


പ്രധാന വാർത്തകൾ
 Top