20 February Wednesday

കൈനകരിയിൽ ബൈക്ക്‌ മരത്തിലിടിച്ച്‌ 2 യുവാക്കൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

ആലപ്പുഴ> ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വൈക്കം ടി വി പുരം വില്ലുവേലിൽ സുരേഷിന്റെ മകൻ അനന്തു (19), ഇടുക്കി കൊഴിഞ്ഞാലുനിരപ്പേൽ മുറിയിൽ പനയ്ക്കൽ വീട്ടിൽ രാജുവിന്റെ മകൻ രാജേഷ് (23) എന്നിവരാണ് മരിച്ചത്‌. ഇന്ന് പുലർച്ചെയാണ്‌  അപകടമുണ്ടായത്‌.

 ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ നിന്നുള്ള കൈനകരി റോഡിൽ അയ്യങ്കാളി ജങ്ഷനിലായിരുന്നു അപകടം. ഇരുവരും കൈനകരി പലോമ റിസോർട്ട് ജീവനക്കാരാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top