21 September Saturday

ആരോഗ്യ മന്ത്രി വീണാ ജോർജ്‌ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

മഞ്ചേരി>  മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവർക്കു വേണ്ടിയുള്ള  രക്ഷാ ദൗത്യത്തിന്റെ ഭാഗമായി വയനാട്ടിലേക്ക്‌ പോകുകയായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. അരിക്കോട് റോട്ടിൽ ചെട്ടിയങ്ങാടിയിൽ വച്ചായിരുന്നു അപകടം. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ച വാഹനം റോഡരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്കൂട്ടർ യാത്രികരായ മഞ്ചേരി സ്വദേശികളെയും  മന്ത്രിയെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top