16 November Saturday

കോയമ്പത്തൂരിൽ വാഹനാപകടത്തിൽ 5 മരണം; മരിച്ചവരിൽ മലയാളി ഡ്രൈവറും

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

കോയമ്പത്തൂർ>  കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു. കേരള രജിസ്‌ട്രേഷൻ ഉള്ള കാറാണ്‌ അപകടത്തിൽപ്പെട്ടത്‌.ഇന്ന്‌ പുലർച്ചെയാണ്‌ അപകടം.കാറിന്റെ  ഡ്രൈവറായ മുഹമ്മദ് ബാസിറാണ് മരിച്ച മലയാളി.പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്‌. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടമുണ്ടായത്.

പാലക്കാട്‌നിന്ന്‌ കന്യാകുമാരിയിലേക്ക്‌ പോകുകയായിരുന്ന കാർ. ഒഡീഷ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ. ഇവർ നിർമ്മാണ മേഖല തൊഴിലാളികളാണ്. ഇവരുടെ പേരു വിവരങ്ങൾ കൊയമ്പത്തൂർ പൊലീസ് ശേഖരിച്ച് വരുന്നതേ ഉള്ളൂ. കാറിലുണ്ടായിരുന്നവരാണ്‌ മരിച്ചിട്ടുള്ളത്‌.
 


പ്രധാന വാർത്തകൾ
 Top