21 September Saturday

കൂത്താട്ടുകുളത്ത്‌ ടിപ്പറും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ച്‌ ഡ്രൈവർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

കൂത്താട്ടുകുളത്ത്‌ ടിപ്പർ ലോറിയും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ചുണ്ടായ അപകടം

കൂത്താട്ടുകുളം > എംസി റോഡിൽ കൂത്താട്ടുകുളം കാലിക്കട്ട് വളവിനടുത്ത് ടിപ്പർ ലോറി പിക്കപ്പ് വാനിലിടിച്ച് വാൻ ഡ്രൈവർ മരിച്ചു.

ബിപിസിഎൽ പെട്രോൾ പമ്പിനു സമീപം ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പാലക്കാട് കിഴക്കഞ്ചേരി പുന്നപ്പാടം വീട്ടിൽ സിജുമോൻ (29) ആണ് മരിച്ചത്. പെരുമ്പാവൂർ വെങ്ങോലയിൽ പ്ലാസ്റ്റിക് ഉൽപന്ന നിർമ്മാണ സ്ഥാപനത്തിലെ ഡ്രൈവറാണ്.

കമ്പിനിയിൽ നിന്നും ലോഡുമായി  കോട്ടയം ഭാഗത്തേക്ക് പോവുകുമ്പോഴാണ്‌  അപകടം . മഴയെ തുടർന്ന വാഹനം റോഡിൽ തെന്നി മാറിയതാണെന്ന്‌ പറയുന്നു. സിജുമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top