24 October Thursday

ബൈക്കിൽനിന്ന്‌ ബസിനടിയിലേക്ക്‌ വീണ്‌ വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

കോഴിക്കോട് > മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്‌ത അമ്മ ബൈസിനടിയിൽപ്പെട്ട്‌ മരിച്ചു. വ്യാഴാഴ്‌ച രാവിലെ ഒൻപതിന്  സ്‌റ്റേഡി്യം ജങ്ഷന്‌ സമീപമാണ്‌ അപകടം.

കരുവിശേരി സ്വദേശി പീതാംബരന്റെ ഭാര്യ ജയശ്രീ (47 ആണ്‌ മരിച്ചത്‌. മകൻ അതുലാണ്‌ ബൈക്ക്‌ ഓടിച്ചിരുന്നത്‌.   ഇവർ സഞ്ചരിച്ച അതെ ദിശയിൽ കൊയിലാണ്ടിയിലേക്ക് പോകുകയായിന്നു   ബിസിനടിയിലേക്കു വീഴുകയായിരുന്നു. കോഴിക്കോട് അയ്യത്താൻ സ്കൂളിലെ ജീവനക്കാരിയാണ് ജയശ്രീ

ജയശ്രീയുടെ  ദേഹത്തിലൂടെ ചക്രം കയറിയിറങ്ങി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.അതുൽ മറുഭാഗത്തേക്ക് തെറിച്ചുവീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നഗരത്തിലെ ശോഭിക ടെക്സറ്റയിൽ എന്ന തുണിക്കടയിൽ ജീവനക്കാരനാണ്.


പ്രധാന വാർത്തകൾ
 Top