18 September Wednesday

ചങ്ങനാശേരി തെങ്ങണായിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ചങ്ങനാശേരി> തെങ്ങണയിൽ കാറുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു. കുമാരനല്ലൂർ മംഗലത്ത് അനിൽകുമാർ (48), കൊല്ലം ഗീതാഭവനിൽ എൻ കാർത്തിക് (33) എന്നിവരാണ് മരിച്ചത്. ഞായർ രാത്രി 11.45 യോടെ ആയിരുന്നു അപകടം. കറുകച്ചാലിലുള്ള റിലയൻസ് ട്രന്റ്സിലെ ജോലിക്കാരാണ് ഇവർ.

ജോലിക്കു ശേഷം കാറിൽ ചങ്ങനാശേരിയിലേക്കു വരുമ്പോൾ എതിർദിശയിൽ നിന്ന് വന്ന കാർ ഇവർ സഞ്ചരിച്ച കാറുമായി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഓടിക്കൂടിയവർ ഇരുവരെയും ചെത്തിപ്പുഴ സെന്റ് തോമസ്  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കൊടിത്താനം പോലീസ് കേസെടുത്തു.

ഇവരുടെ കാറിൽ ഇടിച്ച വാഹനം അമിതവേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ചങ്ങനാശേരിയിൽ നിന്ന് ഫയർഫോഴ്സും അപകട സ്ഥലത്തെത്തി.


പ്രധാന വാർത്തകൾ
 Top