02 February Thursday

മണ്ണൂരിൽ ടോറസിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

മൂവാറ്റുപുഴ> എം സി റോഡിൽ മണ്ണൂർ ഭാഗത്ത് പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ട ടോറസിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു. ബുധൻ പുലർച്ചയോടെയാണ് അപകടം. മലപ്പുറം കോട്ടക്കൽ സ്വദേശി ജിനീഷ് (30) മരിച്ചത്. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

കാറിലുണ്ടായിരുന്ന അഞ്ജു , കോമളം, ഡ്രൈവർ രാജേഷ് എന്നിവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും ഹൈവേ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top