10 September Tuesday

മലപ്പുറത്ത് പുഴകള്‍ കരകവിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

തൂതപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍

മലപ്പുറം > തിങ്കളാഴ്ച മുതൽ പെയ്യുന്ന അതിശക്തമായ മഴയിൽ ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയർന്നു. പുഴകൾ കരകവിഞ്ഞതോടെ തീരപ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചൊവ്വാഴ്ച ജില്ലയിൽ റെഡ് അലർട്ട്‌ പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ പൊന്നാനിയിൽ 286 മില്ലീമീറ്ററും വണ്ടൂർ മേഖലയിൽ 280 മില്ലീമീറ്ററും മഴയാണ്‌ ലഭിച്ചത്‌. വട്ടംകുളം –264, വളാഞ്ചേരി –-250, അരീക്കോട് –-205 ചാത്തല്ലൂർ –196 എന്നിങ്ങനെയും മഴ ലഭിച്ചു.

പുഴകൾ കരകവിഞ്ഞതിനെ തുടർന്ന്‌ കൊണ്ടോട്ടിയിൽ വീടുകളിൽ വെള്ളം കയറി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചാലിയാറിന്റെ തീരം വെള്ളത്തിലായതോടെ ഊർങ്ങാട്ടീരിയിൽ പലഭാഗത്തും ഗതാഗതം പൂർണമായും സ്തംഭിച്ചു. ഭാരതപ്പുഴയുടെ തീരത്തെ കുറ്റിപ്പുറം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. തിരൂർ – പൂങ്ങോട്ടുകുളം – അന്നാര റോഡിൽ വെള്ളം കയറിയതോടെ സമീപത്തെ വീടുകളിലുള്ളവരെ മാറ്റാൻ നടപടിയാരംഭിച്ചു. കൂട്ടായി മുതൽ പടിഞ്ഞാറെക്കരവരെയുള്ള നിരവധി വീടുകളിലും വെള്ളം കയറി. ചങ്ങരംകുളം പന്താവൂരിൽ വീടുകളിൽ വെള്ളം കയറിയതോടെ 15 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.

തൂതപ്പുഴ കരകവിഞ്ഞതോടെ ഏലംകുളം പഞ്ചായത്തിൽ കൊട്ടാരകുത്ത്, തോണിക്കടവ് ഭാഗങ്ങളിൽ വെള്ളം കയറി. ഏലംകുളം സൗത്ത് എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കും. വെള്ളിയാർ കരകവിഞ്ഞ് നിരവധി കൃഷിയിടങ്ങൾ വെള്ളത്തിലായി. മുൻകരുതലിന്റെ ഭാഗമായി മണ്ണാർമല, നെന്മിനി മലയടിവാരത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റും.

എടവണ്ണ–കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് വാക്കാലൂരിൽ റോഡ് ഇടിഞ്ഞു. കട്ടുപ്പാറ-–പരിയാപുരം-–അങ്ങാടിപ്പുറം റോഡിൽ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി ഗതാഗതം മുടങ്ങി.

മലപ്പുറം ജില്ലാ കൺട്രോൾ റൂം നമ്പർ: 1077
ഫോൺ: 0483 2736320, 8848922188
ഇ മെയിൽ: mlpmdmd@gmail.com

താലൂക്ക് കൺട്രോൾ റൂം നമ്പർ:

തിരൂർ –0494 2422238
പൊന്നാനി –0494 2666038
തിരൂരങ്ങാടി – 0494 2461055
ഏറനാട് –0483 2766121
പെരിന്തൽമണ്ണ –0493 3227230
നിലമ്പൂർ –0493 1221471
കൊണ്ടോട്ടി –0483 2713311


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top