26 April Friday

കൊട്ടാരക്കര ഗണപതിക്ഷേത്രത്തിന്റെ വികസനത്തിനായി പ്രത്യേക മാസ‌്റ്റർ പ്ലാൻ തയ്യാറാക്കും; തിരുവിതാംകൂർ ദേവസ്വം ബോർഡ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

തിരുവനന്തപുരം> കൊട്ടാരക്കര ഗണപതിക്ഷേത്രത്തിന്റെ വികസനത്തിനായി പ്രത്യേക മാസ‌്റ്റർ പ്ലാൻ തയ്യാറാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. 25 കോടിയുടെ വിപുലമായ മാസ‌്റ്റർ പ്ലാനാണ‌് തയ്യാറാക്കി നടപ്പാക്കുക. ഇതി്നായുള്ള നടപടികൾ ഉടൻ തുടങ്ങും.

ക്ഷേത്രദർശനത്തിന‌് എത്തുന്നവർക്കായുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. 7. 24 ഏക്കർ  സ്ഥലം ഉപയോപ്പെടുത്തിയാണ‌് വികസനം നടപ്പാക്കുക. ഉണ്ണിയപ്പ പ്ലാന്റ‌് നവീകരിക്കും. പാർക്കിങ‌് സൗകര്യം വിപുലീകരിക്കും. ക്ഷേത്രത്തിലേക്കുള്ള റോഡുകളും മറ്റും വികസിപ്പിക്കാനും നടപടി സ്വീകരിക്കും.

മാസ‌്റ്റർ പ്ലാൻ  സംബന്ധിച്ച‌് ഐഷാപോറ്റി ‌എംഎൽഎയടക്കമുള്ളവരുമായി ബോർഡ‌് അധികൃതർ ചർച്ച നടത്തി. ബോർഡ‌് യോഗത്തിൽ പ്രസിഡന്റ‌് എ പത്മകുമാർ അധ്യക്ഷനായി. ശബരിമലയിലെ വികസന പധതികൾ സമയബന്ധിതമായി പൂർത്തികരിക്കാനും യോഗം തീരുമാനിച്ചു. ബോർഡംഗങ്ങളായ കെപി ശങ്കരദാസ‌്, എൻ  വിജയകുമാർ എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top