06 October Sunday

സംവിധായകന്‍ രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കൊച്ചി> ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള തീരദേശ ഐ.ജി. ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തിയ ശേഷം കൊച്ചിയിലെ ഫ്ളാറ്റില്‍ വെച്ച് ബംഗാളി നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് രഞ്ജിത്തിനെതിരായ കേസ് .  സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ കേസുണ്ട്.

എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. എസ്.ഐ.ടിയിലെ ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തുണ്ട്.

അതേസമയം ചോദ്യം ചെയ്യലിനായി ഐ.ജി. ഓഫീസിലെത്തിയ രഞ്ജിത്ത് പ്രതികരിക്കാന്‍ തയ്യാറായില്ല.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top