22 September Tuesday

ഇഐഎക്കെതിരെ എസ്എഫ്‌ഐയുടെ ട്വിറ്റർ ക്യാമ്പയിനിൽ പങ്കുചേർന്ന് പതിനായിരങ്ങൾ; ട്രന്റിംഗായി

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

ന്യൂഡൽഹി > പരിസ്ഥിതി ആഘാതപഠന നിയമം ഭേദഗതി ചെയ്തുകൊണ്ട് പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ ട്വിറ്റർ ക്യാമ്പയിൽ നടത്തി. റിജക്റ്റ് ഇഐഎ2020 എന്ന ഹാഷ്ടാഗിൽ തിങ്കളാഴ്ച നടത്തിയ പ്രചരണം രാജ്യത്ത് ട്രന്റിംഗിൽ മൂന്നാമതും കേരളം തമിഴ്നാട് എന്നിവിടങ്ങളിൽ ഒന്നാമതുമായി.

സാധാരണക്കാരന്റെ ഉപജീവനമാർഗ്ഗം തകിടംമറിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കം കോർപറേറ്റുകളുടെ താൽപര്യം മാനിച്ചുള്ളതാണ്. ഭോപ്പലിലും അസമിലുമടക്കം വൻദുരന്തങ്ങളിൽ പൊലിഞ്ഞുപോയ ജീവനിലും നശിപ്പിക്കപ്പെട്ട പ്രകൃതി വിഭവങ്ങളിലും ഒരുവിധ കുറ്റബോധവുമില്ലാതെയാണ് സർക്കാർ പെരുമാറുന്നത്. പരിസ്ഥിതി ആഘാതപഠന നിയമം ശക്തിപ്പെടുത്തുന്നതിനു പകരം ദുർബലപ്പെടുത്തുകയാണ് ചെയ്തത്.

പരിസ്ഥിതി മന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച, കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംഘടിതമായി ഇ--മെയിൽ അയക്കും. ഭാവിയിലെ ജനജീവിതവും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും അണിചേരണമെന്ന് പ്രസിഡന്റ് വി പി സാനുവും ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസും അഭ്യർത്ഥിച്ചു.



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top