06 October Sunday

മുണ്ടക്കൈ - ചൂരൽമല സ്‌കൂളുകളിലെ പുന:പ്രവേശനോത്സവം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

കൽപ്പറ്റ >  ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച  മുണ്ടക്കൈ - ചൂരൽമല  സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ  പുന:പ്രവേശനോത്സവം ഇന്ന്  രാവിലെ 10 ന്  മേപ്പാടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.   വെള്ളാർമല ജി വി എച്ച് എസ് മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂളിലും മുണ്ടക്കൈ ജി എൽ പി സ്‌കൂൾ മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ്  പ്രവർത്തിക്കുക.

വെള്ളാർമല സ്‌കൂളിലെ 546 കുട്ടികൾക്കും മുണ്ടക്കൈ സ്‌കൂളിലെ 61 കുട്ടികൾക്കുമാണ് മേപ്പാടി ഗവ ജി എച്ച് എസ് എസിലും മേപ്പാടി എ പി ജെ ഹാളിലും അധിക സൗകര്യം ഒരുക്കിയത്. മേപ്പാടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ പട്ടികജാതി - പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വികസന മന്ത്രി ഒ ആർ കേളു അദ്ധ്യക്ഷനാവും. ഉരുൾപൊട്ടലിൽ നഷ്ടമായ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളുടെ വിതരണം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും.

പാഠ പുസ്തകങ്ങൾ  റവന്യു വകുപ്പ് മന്ത്രി കെ രാജൻ വിതരണം ചെയ്യും.  പഠനോപകരണങ്ങൾ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്യും. യൂണിഫോം വിതരണം  വനം-വന്യജീവി മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിക്കും. ഐ ടി ഉപകരണങ്ങൾ ഐ സി ബാലകൃഷ്ണൻ എം എൽ എയും സ്‌കൂൾ ഗ്രാന്റ് വിതരണം ടി സിദ്ദിഖ് എംഎൽഎയും നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് യാത്രാപാസ് വിതരണം ചെയ്യും. നഴ്‌സറി കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ വിതരണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top