21 October Monday

സൗജന്യ റേഷൻ 48 ലക്ഷം കുടുംബതിന്‌; റേഷൻ കട ഇന്നും തുറക്കും

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2019

തിരുവനന്തപുരം > ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 1038 വില്ലേജിലെ 48 ലക്ഷം കുടുംബത്തിന്‌ സൗജന്യ റേഷൻ വിതരണം തുടങ്ങി. പുഴുക്കലരി, പച്ചരി, പുഞ്ചയരി, വെള്ള പുഞ്ചയരി എന്നീ ഇനങ്ങളിലുള്ള  അരി ആവശ്യാനുസരണം കാർഡുടമകൾക്ക്‌ നൽകും. 17 രൂപയ്‌ക്ക്‌ രണ്ടുമുതൽ മൂന്നുകിലോവരെ ആട്ടയും നൽകും. 25 കോടി രൂപയാണ്‌ സൗജന്യ റേഷൻ വിതരണത്തിന്റെ ചെലവ്‌. ഓണം പ്രമാണിച്ച് റേഷൻകടകൾ ചൊവ്വാഴ്‌ചയും തുറന്നു പ്രവർത്തിക്കും.


കേന്ദ്രം മണ്ണെണ്ണ വെട്ടിക്കുറച്ചു
സംസ്ഥാനത്തെ റേഷൻ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലായത്‌ വിഹിതം വെട്ടികുറച്ച കേന്ദ്ര നടപടിയെത്തുടർന്ന്‌. സബ്‌സിഡിയിനത്തിലെ 46 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ്‌ മൂന്നാം പാദത്തിൽ കേന്ദ്രം വെട്ടിക്കുറച്ചത്‌. രണ്ടാം പാദത്തിൽ ഒരു കോടി മുപ്പത്തൊമ്പത്‌ ലക്ഷം ലിറ്റർ മണ്ണെണ്ണ നൽകിയിരുന്നു.  മൂന്നാം പാദത്തിൽ 92.5 ലക്ഷം ലിറ്ററായി കുറച്ചു. ഇതോടെയാണ്‌ സെപ്‌തംബറിൽ വിതരണത്തിന്‌ തടസ്സം നേരിട്ടത്‌.  വെള്ള റേഷൻ കാർഡുടമകളൊഴികെയുള്ളവർക്ക്‌ മണ്ണെണ്ണ നൽകാനാകുമെന്ന്‌ അധികൃതർ പറഞ്ഞു. 

 


പ്രധാന വാർത്തകൾ
 Top