19 September Saturday

3 മാസം; 1 ലക്ഷം റേഷൻ കാർഡ് ; എല്ലാ കാർഡുടമകൾക്കും ഓണത്തിന് പലവ്യഞ്ജനക്കിറ്റ്

സുമേഷ് കെ ബാലൻUpdated: Thursday Aug 6, 2020


കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് ഒരു ലക്ഷം കുടുംബത്തിന്‌ റേഷൻ കാർഡ്‌ ലഭ്യമാക്കി. മെയ് ഒന്നുമുതൽ ആഗസ്ത് നാലുവരെ 1.07 ലക്ഷം റേഷൻ കാർഡാണ് വിതരണം ചെയ്തത്. കോവിഡിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനാണിത്. അപേക്ഷിച്ച് 24 മണിക്കൂറിനകം റേഷൻ കാർഡ് നൽകുന്ന സ്കീം പ്രകാരമാണ് ഇത്രയും കാർഡുകൾ  നൽകിയത്‌. അക്ഷയകേന്ദ്രങ്ങൾവഴിയോ സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിലെ (https://civilsupplieskerala.gov.in ) സിറ്റിസൻ ലോഗിൻ വഴിയോ ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷ അംഗീകരിച്ച് അനുവദിക്കുന്ന കാർഡുകളിലെ വിവരങ്ങൾ വകുപ്പ് എൻഐസിക്ക് നൽകി ആ വിവരങ്ങൾ ഇ പോസ് മെഷീനിലേക്ക് അപ്‌ലോഡ് ചെയ്യുന്നതോടെയാണ് റേഷൻ സാധനങ്ങൾ ലഭിക്കുക.   

കാർഡിൽ പുതിയ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും തിരുത്തൽ വരുത്താനും താലൂക്ക് മാറാനുമെല്ലാം ഓൺലൈനായി അപേക്ഷ നൽകാം. ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിക്കുന്നതിന്റെ ഭാഗമായും നിരവധിപേർ പുതിയ കാർഡിന് അപേക്ഷിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതികൾക്കുള്ളിൽനിന്ന് എല്ലാ അപേക്ഷകളിലും അതിവേഗ നടപടിയുണ്ടാകും.

സംസ്ഥാനത്ത് നിലവിൽ 14,217 റേഷൻ കടയും 88,27,361 കാർഡുടമകളുമാണുള്ളത്. എല്ലാ കാർഡുടമകൾക്കും ഓണത്തിന് പലവ്യഞ്ജനക്കിറ്റ് നൽകാനുള്ള ഒരുക്കം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച എഎവൈ കാർഡുകാരുടെ കിറ്റ് വിതരണം തുടങ്ങും. 28നകം എല്ലാ കാർഡുടമകൾക്കും കിറ്റ് നൽകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top