20 August Tuesday

ബോയ‌്സ‌് ഹോമിൽ കുട്ടികളെ പീഡിപ്പിച്ച വൈദികൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

പള്ളുരുത്തി
 പെരുമ്പടപ്പിൽ പ്രവർത്തിക്കുന്ന ബോയ്സ് ഹോമിലെ അന്തേവാസികളായ കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. കുട്ടികളുടെ പരാതിയിൽ ജെറിയെന്ന ഫാ. ജോർജിനെ പോക്‌സോ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.  പ്രകൃ‍തിവിരുദ്ധ പീഡനത്തിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 കഴിഞ്ഞ മൂന്ന് വർഷമായി ബോയ്സ് ഹോമിന്റെ ഡയറക്ടറാണ‌് ഇയാൾ.

ശനിയാഴ്ച രാത്രിയിൽ കുട്ടികളെ വൈദികൻ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡനശ്രമത്തിനിടെ അന്തേവാസികളായ ആറ് കുട്ടികൾ രാത്രി ബോയ്സ് ഹോമിൽനിന്ന് ഓടി പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അനാഥരായ കുട്ടികളും നിർധന കുടുംബങ്ങളിലെ കുട്ടികളുമടക്കം പതിനഞ്ചോളം കുട്ടികളാണ് ബോയ്സ് ഹോമിൽ അന്തേവാസികൾ. ബോയ്സ് ഹോമിലെ കൂടുതൽ കുട്ടികൾ പീഡനത്തിന‌് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുമ്പും പീഡനശ്രമം ഉണ്ടായതായാണ് പറയുന്നത‌്. എന്നാൽ കുട്ടികൾ പേടിമൂലം വിവരം പുറത്തുപറഞ്ഞിരുന്നില്ല.


പ്രധാന വാർത്തകൾ
 Top