Deshabhimani

ബാലികയോട്‌ ലൈംഗികാതിക്രമം വയോധികന്‌ 6 വർഷം തടവും പിഴയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 08:30 PM | 0 min read

തളിപ്പറമ്പ്‌> ബസ്‌ യാത്രക്കിടെ പതിമൂന്നുകാരിയോട്‌ ലൈംഗികാതിക്രമംനടത്തിയ വയോധികന്‌ 6 വർഷം തടവും  50,000  രൂപ പിഴയും ശിക്ഷവിധിച്ചു. കന്യാകുമാരി മാർത്താണ്ഡം സ്വദേശി പൂവം ശ്രീമാന്യമംഗലത്തെ എം ആന്റണി (66)യെയാണ്‌  തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ രാജേഷ് ശിക്ഷിച്ചത്.

2023 ജൂണിൽ ബസ്സിൽ യാത്രചെയ്യുന്നതിനിടെ  മര്യാദ ലംഘനവും  ലൈംഗികാതിക്രമവും നടത്തിയെന്ന പരാതിയിലാണ്‌ ശിക്ഷ. തളിപ്പറമ്പ്‌ പൊലീസ്‌  ഇൻസ്‌പക്ടർ  കെ യദുകൃഷ്‌ണനാണ്‌  കേസന്വേഷിച്ച് പ്രതിയെ അറസ്റ്റുചെയ്‌ത്‌ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി  അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.



Tags
deshabhimani section

Related News

0 comments
Sort by

Home