15 December Sunday

ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

 കോഴിക്കോട്‌>  കോഴിക്കോട് കക്കോടി മടവൂരിൽ വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ മുസ്ലിം യൂത്ത് ലീഗ‌് നേതാവായ അധ്യാപകൻ അറസ്റ്റിൽ. പുല്ലാളൂർ എഎൽപി സ്കൂൾ അധ്യാപകനും മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ ചെരച്ചോറ മുഹമ്മദ് റാഫിയാണ് കുന്നമംഗലം പൊലീസിന്റെ പിടിയിലായത്. മടവൂർ സി എം മഖാംപള്ളി ദർസിൽ താമസിച്ചു പഠിച്ചുവന്ന മലപ്പുറം സ്വദേശിയാണ് പീഡിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട‌് സ‌്കൂൾ വിട്ടു താമസസ്ഥലത്തേക്ക് വരികയായിരുന്ന വിദ്യാർഥിയെ ബലമായി കാറിൽ പിടിച്ചുകയറ്റി ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പരാതി. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ‌്തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top