15 December Sunday

59കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

അർജുൻ ശങ്കർ

തിരൂർ > വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സംഭവ ശേഷം ഒളിവിലായ പ്രതി 5 മാസത്തിന് ശേഷമാണ് പോലീസ് പിടിയിലായത്.

തിരൂർ തെക്കനന്നാര പുളിങ്കുന്നത്ത് വീട്ടിൽ അർജ്ജുൻ ശങ്കർ (33)നെയാണ് തിരൂർ സി ഐ ഫർസാദിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 10ന് കാലത്ത് അഞ്ചര മണിയോടെയാണ് സംഭവം. 59 കാരിയായ വീട്ടമ്മയുടെ ഭർത്താവ് പത്രം വാങ്ങാൻ പുറത്തു പോയ സമയത്താണ് പ്രതി വീട്ടിൽ കയറിയത് .

ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയെ  അതിക്രമിച്ചു കയറിയ അർജ്ജുൻ ശങ്കർ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ വീട്ടമ്മയുടെ ഭർത്താവ് വീട്ടിലെത്തിയ ശബ്ദം കേട്ട് പുറകുവശത്ത് രക്ഷപ്പെടുകയായിരുന്നു. 

പ്രതി ചാവക്കാട് തൃശ്ശൂർ റോഡിലെ സൽക്കാര ബീർ പാർലറിൽ കള്ള വിലാസത്തിൽ ജോലി ചെയ്യുന്നുവെന്നറിഞ്ഞ അന്വേഷണ സംഘം അവിടെയെത്തിയെങ്കിലും പ്രതി പാലക്കാട്ടേക്കും തുടർന്ന് പൊള്ളാച്ചി, പഴനിയിലേക്കും കടന്നിരുന്നു. ഇതിനിടെ ബന്ധുക്കളുടെ സഹായത്തോടെ പോലീസ് പ്രതിയെ തന്ത്രപൂർവം നാട്ടിലെത്തിക്കുകയും തുടർന്ന്  അറസ്റ്റുചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ മുമ്പും തിരൂരിലും പരിസരത്തുമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരികളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻറു ചെയ്‌തു.


പ്രധാന വാർത്തകൾ
 Top