12 December Thursday

കഴക്കൂട്ടത്തെ പീഡനം; പ്രതി മധുരയിലെന്ന് സൂചന

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

തിരുവനന്തപുരം>  കഴക്കൂട്ടം കുളത്തൂരിൽ സിവിൽ സർവീസ് വിദ്യാർഥിനിയെ അപ്പാർട്ട്‌മെന്റിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി  കൂപ്പർ ദീപു തമിനാട്ടിലേക്ക്‌ കടന്നതായി സൂചന. പ്രതി മധുരയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. പെൺകുട്ടി കൂട്ടുകാരികളുമൊത്ത് കുളത്തൂരിലെ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അപ്പാർട്ട്മെന്റില്‍ എത്തിയ ദീപു  നിർബന്ധിച്ച് മദ്യം നൽകിയശേഷം ഉപദ്രവിച്ചു എന്നാണ് പരാതി. ദൃശ്യങ്ങള്‍ മൊബൈലിൽ എടുത്തു. പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി നല്‍കിയ പരാതിയില്‍ എസ്എച്ച്ഒ ഹരിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയായ ദീപു മാസങ്ങൾക്ക് മുമ്പ് മറ്റൊരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top