08 June Thursday

ട്രെയിനിൽ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; സെെനികൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

തിരുവനന്തപുരം> ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സൈനികന്‍ അറസ്റ്റില്‍. മണിപ്പാൽ സർവകലാശാലയിലെ മലയാളി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം.

സംഭവത്തിൽ പത്തനംതിട്ട കടപ്ര സ്വദേശി പ്രതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിൽ സൈനികനായ ഇയാൾ  അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലാണ് പീഡനം നടന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top