Deshabhimani

ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർജാമ്യം: 10 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 03:47 PM | 0 min read

കൊച്ചി> സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റിനെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ ബാബു രാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. പത്ത് ദിവസത്തിനടകം അന്വേഷണം ഉദ്യോ​ഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കടതി നിർദേശിച്ചു.

സഹോദരനെപോലെ കണ്ടിരുന്ന ബാബുരാജ് സിനിമാ പ്രവർത്തകർ ഉണ്ടെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തെന്നാണ് പരാതി. തുടർന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുക്കുകയായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home