13 August Thursday

വീട്ടമ്മക്ക്‌ പീഡനം: വികാരിക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

കോഴിക്കോട്​>  വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന  പരാതിയിൽ പുരോഹിതനെതിരെ  ചേവായൂർ പൊലീസ്​ കേസെടുത്തു. താമരശ്ശേരി രൂപതക്ക്‌ കീഴിലുള്ള മനോജ്‌ ജേക്കബ്‌ പ്ലാക്കൂട്ടത്തിനെതിരെയാണ്‌ കേസെടുത്തത്‌.

2017 ജൂണിലാണ്‌ കേസിനാസ്‌പദമായ സംഭവം. ചേവായൂർ പള്ളിയിൽ വികാരിയായിരിക്കെയാണ്‌ പീഡനം.കുടുംബവുമായുള്ള ബന്ധം മുതലെടുത്ത്‌  പീഡിപ്പിച്ചുവെന്നാണ്‌ വീട്ടമ്മയുടെ പരാതി. വിവരം പുറത്തറിഞ്ഞാൽ കൊലപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

 മനോജ്‌ ഉപരിപഠനത്തിനായി വിദേശത്താണെന്ന്‌ പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന്‌ താമരശ്ശേരി രൂപത അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top