24 August Saturday

ബിജെപി മുൻ ജനറൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ കേസ്: സൈനികനും ഭാര്യയും മുഖ്യമന്ത്രിയെ കാണും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

കൊല്ലം> ബിജെപി കൊല്ലം ജില്ലാ മുൻ ജനറൽ സെക്രട്ടറിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയും ഭർത്താവായ സൈനികനും മുഖ്യമന്ത്രിയെ കാണും.  ബിജെപി മുൻ ജില്ലാ ജനറൽ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെ കുണ്ടറ പൊലീസ് രജിസ‌്റ്റർചെയ‌്ത കേസിൽ അന്വേഷണം ഊർജിതമാക്കണമെന്നാണ്  ആവശ്യം.  വിദേശത്തുള്ള പരാതിക്കാരി നാട്ടിലെത്തിയാലുടൻ മുഖ്യമന്ത്രിയെ കാണും.

സൈനികന്റെ  സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട്  സമീപിച്ചപ്പോഴാണ് ബിജെപി ജനറൽ സെക്രട്ടറിയായിരിക്കെ നെടുമ്പന ഓമനക്കുട്ടൻ  തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു. 2017 ഫെബ്രുവരിയിലാണ് സംഭവം. സൈനികനും ഭാര്യയും  നേരത്തെ ഇതുസംബന്ധിച്ച് ബിജെപി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ  സംസ്ഥാന– ജില്ലാ നേതൃത്വം  വിവരം രഹസ്യമാക്കിവച്ചു. ചില ബിജെപി നേതാക്കൾ പരാതി പൂഴ‌്‌ത്താനും ശ്രമിച്ചു. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതായപ്പോഴാണ‌്  മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത‌്.

വിദേശത്ത് ജോലിചെയ്യുന്ന സൈനികന്റെ ഭാര്യ ഇ മെയിലൂടെയാണ് പരാതി നൽകിയത്.  കുണ്ടറ സിഐ ബിജുവിനാണ് അന്വേഷണ ചുമതല.  കേസിൽ സൈനികൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. പരാതിക്കാരി നേരിട്ടുവന്ന് മൊഴി നൽകിയശേഷമാകും അറസ്റ്റ് ഉൾപ്പെടെ പൊലീസിന്റെ തുടർ നടപടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top