28 May Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022

ഒറ്റപ്പാലം> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീലചിത്രങ്ങൾ മൊബൈൽഫോൺവഴി പ്രചരിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. അകലൂർ പള്ളത്തൊടിയിൽ രതീഷി(പ്രഭു–--33)നെയാണ് പോക്സോ പ്രകാരം ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. അകലൂർ നമ്പടിക്കുന്നിലെ സജീവ ബിജെപി, ആർഎസ്എസ് പ്രവർത്തകനാണ് രതീഷ്.

പെൺകുട്ടിയുടെ പരാതി പരിഗണിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ വി ബാബുരാജൻ, എസ്ഐ ടി ശിവശങ്കരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top