12 December Thursday

84കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് നാലരവർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

തിരുവനന്തപുരം> എൺപത്തിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വെട്ടുകാട് ബാലനഗർ ഈന്തിവിളാകം വീട്ടിൽ രഞ്ജിത്തി (36)ന്‌ നാലര വർഷം തടവും 35,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ഒന്നാം അഡീഷണൽ അസിസ്റ്റന്റ്‌ സെഷൻസ് കോടതി ജഡ്‌ജ് അനു ടി തോമസ് ആണ്‌ ശിക്ഷിച്ചത്‌. 2023 ഫെബ്രുവരി 13നാണ്‌ കേസിനാസ്‌പദമായ സംഭവം.

വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയയായിരുന്നു. വലിയതുറ പൊലിസ് രജിസ്റ്റർ ചെയ്ത‌ കേസിൽ എസ്‌ഐ ആയിരുന്ന അലീന സൈറസ് ആണ്‌ അന്വേഷണം നടത്തിയത്‌. അഡി. പബ്ലിക് പ്രോസിക്യൂട്ടർ എൻ ബെൻസർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top