പാലക്കാട് > കടുത്ത തൊഴിലാളി വിരുദ്ധ പരാമർശവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. കോൺഗ്രസുകാർ പറയുന്നതുപോലെ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കാൻ കൂട്ടാക്കാത്തതിന് "മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി തരംതാഴ്ന്നു' എന്നാണ് രമ്യയുടെ പ്രതികരണം.
കടുത്ത വിമർശനമാണ് രമ്യക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എസ്സി മണ്ഡലത്തിൽ മത്സരിച്ചിട്ട് വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ദളിത് രാഷ്ട്രീയമോ സ്ത്രീപക്ഷ രാഷ്ട്രീയമോ പറയാത്തത് എന്തുകൊണ്ടെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അധിക്ഷേപപരമായ പ്രസംഗം വിജയരാഘവൻ നടത്തിയിട്ടില്ലെന്നും മലപ്പുറം എസ്പിക്ക് ലഭിച്ച നിയമോപദേശത്തിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവി, തൃശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് കൈമാറി.