04 December Friday

റംസിയുടെ ആത്മഹത്യ: രണ്ടാം പ്രതി ഹാജരാകണമെന്ന നിർദേശം തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020
കൊച്ചി > പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന്‌‌ പിനമാറിയതിനെ തുടർന്ന്‌‌ കൊട്ടിയത്ത്  റംസി ആത്മത്യ ചെയ്ത കേസിൽ രണ്ടാം പ്രതി ആരിഫാ ബീവി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന സെഷൻസ് കോടതി ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതിതടഞ്ഞു. ആരിഫയ്‌ക്ക് കോടതി നോട്ടീസ് അയച്ചു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്.
 
ഒന്നാം പ്രതി ഹാരിസിന്റെ അമ്മയാണ് ആരിഫ. മൂന്നാം പ്രതിയായ സീരിയൽ നടി ലക്ഷ്മി പ്രമോദ്, ഇവരുടെ ഭർത്താവും നാലാം പ്രതിയുമായ നസറുദീൻ എന്നിവരെ ചോദ്യം ചെയ്യുന്നതും കോടതി കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം തള്ളിയാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top