Deshabhimani

സിനിമയിലെ മുഴുവനാളുകളും തെറ്റുകാരല്ല : രമേശ്‌ ചെന്നിത്തല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 11:58 PM | 0 min read


തിരുവനന്തപുരം
സിനിമാരംഗത്ത് പ്രവർത്തിക്കുന്ന മുഴുവനാളുകളും തെറ്റുകാരാണെന്ന്  കരുതാനാകില്ലെന്ന്‌ രമേശ്‌ ചെന്നിത്തല എംഎൽഎ. ചിലയാളുകൾ തെറ്റുകാരാകാം. പക്ഷേ, സിനിമാരംഗത്ത് പ്രവർത്തിക്കുന്ന മുഴുവനാളുകളും സംശയത്തിന്റെ നിഴലിൽവരുന്ന അവസ്ഥ സിനിമാ മേഖലയ്‌ക്ക് ഗുണകരമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

ദേശീയ തലത്തിൽ ശ്രദ്ധേയമായ മലയാള സിനിമക്ക് അപമാനമാണ് ഇപ്പോഴത്തെ അവസ്ഥ. ഇനിയെങ്കിലും സർക്കാർ അടിയന്തരമായി ഇടപെടണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home