13 May Thursday

ഇരട്ടവോട്ട്‌ ആരോപണവും ചീറ്റി ; ആരും ഇരട്ടവോട്ട്‌ ചെയ്‌തില്ല ,പരാതി യുഡിഎഫ്‌ പോലും ഒരിടത്തുനിന്നും ഉയർത്തിയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021

 

തിരുവനന്തപുരം
പ്രതിപക്ഷ നേതാവിന്റെ കൊട്ടിഘോഷിച്ച ഇരട്ടവോട്ട്‌ ആരോപണവും കുമിളയായി. ഇരട്ടവോട്ട്‌ സംബന്ധിച്ച പരാതി യുഡിഎഫ്‌ പോലും ഒരിടത്തുനിന്നും ഉയർത്തിയില്ല. അതേ സമയം ഇരട്ടവോട്ടായി ചെന്നിത്തല അപമാനിച്ച യഥാർഥ വോട്ടർമാർ അഭിമാനത്തോടെ വോട്ടവകാശം വിനിയോഗിച്ചു. ചില മാധ്യമങ്ങളുടെ പിന്തുണയോടെ കേരളത്തെ അപമാനിച്ച പ്രചാരണമാണ്‌ ഇതോടെ പൊളിഞ്ഞത്‌. 

കേരളത്തിൽ നാലര ലക്ഷം ഇരട്ട വോട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതിന്റെ പട്ടികയും അദ്ദേഹം പ്രസിദ്ധീകരിച്ചു. എന്നാൽ ചെന്നിത്തലയുടെ ഈ പട്ടികയിൽ പലരും ഇരട്ടകളും ഫോട്ടോയിലും പേരിലുമെല്ലാം സാമ്യമുള്ളവരുമായിരുന്നു. അപമാനിതരായ അവർ  ചെന്നിത്തലയ്‌ക്കെതിരെ രംഗത്തു വന്നു. ഇരട്ടവോട്ടർമാർ തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യുമെന്നും പ്രചരിപ്പിച്ചു. എല്ലാ ബൂത്ത്‌ ഏജന്റുമാർക്കും പട്ടിക കൈമാറി. എന്നാൽ ആരും  ഇരട്ടവോട്ടു ചെയ്‌തില്ല. 

എൽഡിഎഫിന്റെ വിജയത്തിളക്കം കുറയ്‌ക്കാനുള്ള മൂൻകൂട്ടിയുള്ള ആസുത്രണമായിരുന്നു ഇരട്ടവോട്ട്‌ ആരോപണം. എന്നാൽ പ്രതിപക്ഷ നേതാവിന്റെ അമ്മ, യുഡിഎഫ്‌, ബിജെപി  സ്ഥാനാർഥികൾ, നേതാക്കൾ, അടുത്ത ബന്ധുക്കൾ  അടക്കമുള്ളവരുടെ ഇരട്ടവോട്ട്‌ കൈയോടെ പിടിച്ചു. എന്നിട്ടും പ്രതിപക്ഷം പിന്മാറിയില്ല. കേരളത്തെ ഉത്തരേന്ത്യേയിലെ ചില സംസ്ഥാനങ്ങളോട്‌ തുലനം ചെയ്യുന്നതായിരുന്നു ആരോപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top