30 July Friday

കെപിസിസി പ്രസിഡന്റ്‌ മുഖ്യമന്ത്രിയെ കുറിച്ച്‌ പറഞ്ഞത്‌ അറിയില്ലെന്ന്‌ ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

ന്യൂഡൽഹി
കെപിസിസി പ്രസിഡന്റ്‌ മുഖ്യമന്ത്രിയെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങൾ കണ്ടിട്ടില്ലെന്ന്‌ രമേശ്‌ ചെന്നിത്തല എംഎൽഎ. ഇനി എന്തെങ്കിലും പറഞ്ഞെങ്കിൽത്തന്നെ മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്‌.  കോവിഡ്‌ വിവരങ്ങൾ അറിയിക്കാനുള്ള വാർത്താസമ്മേളനം രാഷ്ട്രീയ എതിരാളികളെ അവഹേളിക്കാനായി ദുരുപയോഗിച്ചു.   

ഇനിയെങ്കിലും സമചിത്തതയുടെ പാത സ്വീകരിക്കണം. കെ സുധാകരൻ ഓടുപൊളിച്ച്‌ വന്നതല്ല. തെരഞ്ഞെടുപ്പുകളിൽ ജയിച്ച്‌ ജനസമ്മതി തെളിയിച്ചയാളാണ്‌–- ഡൽഹിയിൽ തുടരുന്ന ചെന്നിത്തല പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top