19 September Saturday

ചെന്നിത്തലയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ ആർഎസ്‌എസ്‌ പ്രവർത്തകൻ; മറുപടിയില്ലാതെ യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

തിരുവനന്തപുരം > പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ സംഘ്‌പരിവാർ ബന്ധങ്ങൾക്ക്‌ കൂടുതൽ തെളിവുകൾ. ചെന്നിത്തലയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ ആർഎസ്‌എസിന്റെ ജില്ലാ ശാരീരിക്‌ പ്രമുഖ്‌ ആയിരുന്നു എന്നതിന്‌ കൂടുതൽ വ്യക്തതയുമായി സമൂഹമാധ്യമങ്ങളിൽ പലരും രംഗത്തെത്തി. നേരത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ചെന്നിത്തലയുടെ സെക്യൂരിറ്റി ഓഫീസർ ആർഎസ്‌എസിന്റെ ജില്ലാ തലത്തിൽ മുഴുവൻ സമയ പ്രവർത്തകനായിരുന്ന വ്യക്തിയായിരുന്നു എന്ന്‌ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവിന്റെ ഒപ്പം മുഴുവൻ സമയവും ജോലിചെയ്യുന്ന ഉദ്യോഗസ്ഥനെക്കുറിച്ച്‌ ആരോപണം ഉന്നയിച്ചിട്ടും, കോൺഗ്രസിനോ യുഡിഎഫിനോ ഒരക്ഷരം മിണ്ടാനില്ലാത്ത അവസ്ഥയാണ്‌.  ആർഎസ്‌എസിന്റെ ജില്ലാ ശാരീരിക്‌ പ്രമുഖ്‌ ആയിരുന്ന ഗിരീഷ്‌ ജിയാണ്‌ ചെന്നിത്തലയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ. ആർഎസ്‌എസിന്റെ ജില്ലാ തലത്തിലെ മുഴുവൻ സമയ പ്രവർത്തകനായിരുന്ന ആളെമാത്രമേ ചെന്നിത്തലയ്‌ക്ക്‌ഈ സ്ഥാനത്ത്‌ കൊണ്ടുവരാൻ തോന്നിയുള്ളൂ. കോൺഗ്രസ്‌ അനുഭാവികൾ ആയിരുന്ന ആരെയും പരിഗണിക്കാൻ തോന്നിയില്ലേ എന്നും കോടിയേരി ചോദിച്ചു.

ടിറ്റോ ആന്റണിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല RSS ന്റെ അടിമ ആണെന്ന് മനസ്സിലാക്കാൻ അദ്ദേഹം അധികാരത്തിൽ ഉള്ളപ്പോൾ ചെയ്ത നാല് കാര്യങ്ങൾ നോക്കിയാൽ അതി..

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ ഗിരീഷ് RSS ന്റെ ജില്ലാതലത്തിൽ ശാരീരിക പ്രമുഖ് ആയി പ്രവർത്തിച്ച വ്യക്തിയായിരുന്നു.

ചെന്നിത്തലയുടെ കൂടെ ജോലി ചെയ്യുന്ന 2017 ൽ പോലും അയാളുടെ രാഷ്ട്രീയം എന്താണെന്നു വ്യക്തമാക്കുന്നുണ്ട് ഇവിടെ. RSS താല്പര്യം സംരക്ഷിക്കപ്പെടാൻ വേണ്ടിയാണ് ചെന്നിത്തല ശ്രമിക്കുന്നത് ഇപ്പോഴും. (സ്ക്രീന്ഷോട്ടുകൾ താഴെ)

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ RSS നേതൃത്വവുമായി നടത്തിയ സന്ധി നീക്കത്തിന്‍റെ ഫലമായിട്ടാണ് എംജി കോളേജിലെ ABVP പ്രവര്‍ത്തകര്‍ പ്രതികളായ ബോംബേറ് കേസ് പിന്‍വലിച്ചത്. പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹനന്‍ നായരെ ബോംബ് എറിഞ്ഞ് കൊലപെടുത്താന്‍ ശ്രമിച്ച കേസിലെ 17 പ്രതിയായ ആദര്‍ശിന് പോലീസില്‍ ജോലി നല്‍കാനായി അന്നത്തെ UDF സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആരെയും അംബരപ്പിക്കുന്നതാണ്. ചെന്നിത്തലയുടെ വ‍ഴിവിട്ട നീക്കം ആണ് ആദര്‍ശിന് പോലീസില്‍ ജോലി ലഭിക്കാന്‍ കാരണം.

https://bit.ly/3gJ7Eeb

കതിരൂര്‍ മനോജ് വധക്കേസില്‍ UAPA ചുമത്തി RSS നു ഒത്താശ ചെയ്ത രമേശ് ചെന്നിത്തല തൊഴിലാളിയെ പട്ടണമധ്യത്തില്‍ ജനങ്ങള്‍ കാണ്‍കെ ബോംബെറിഞ്ഞും വെട്ടിയും കൊന്ന കേസില്‍ ചുമത്തിയ UAPA ഒഴിവാക്കിക്കൊടുത്തതായി വ്യക്തമായി. ചിറ്റാരിപ്പറമ്പിലെ ഒ പ്രേമന്‍ എന്ന തൊഴിലാളിയെ കൊന്ന കേസിലാണ് ചെന്നിത്തല UAPA ഒഴിവാക്കി കൊടുത്തത്. ഭരണം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് 2016 ഏപ്രില്‍ 18 നു ഇറക്കിയ ഉത്തരവിലൂടെയാണ് RSS ന്റെ ആവശ്യം സാധിച്ചു കൊടുത്തത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.

https://bit.ly/2Cbn0cu

ഇപ്പോൾ BJP പക്ഷത്തുള്ള ടി.പി സെൻകുമാർ എന്ന സംഘി പോലീസ് തലപ്പത്ത് ഇരുത്തിയതും രമേശ് ചെന്നിത്തല ആയിരുന്നു എന്നോർക്കണം.. അതും സീനിയോറിറ്റി മറികടന്നു ആണ് ചെന്നിത്തല RSS ന്റെ സമ്മർദ്ദം മൂലം സെൻകുമാറിന് നിയമനം നൽകിയത്..

https://bit.ly/3ac0tbW

നാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ വരുമ്പോഴും RSS നു എതിർപ്പ് ഉണ്ടാകാനും വഴിയില്ല. അതുകൊണ്ടാണല്ലോ മുൻപൊരിക്കൽ RSS വോട്ട് വേണ്ട എന്ന് പറയാതെ ഒഴിഞ്ഞു മാറിയത്.

രമേശ് ചെന്നിത്തലക്ക് RSS ബന്ധമുണ്ട് എന്ന് അറിയാൻ ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം.. ❓ കേരളത്തിൽ UDF നെ അധികാരത്തിൽ കയറ്റിയാൽ RSS ആയിരിക്കും കേരളം ഭരിക്കുന്നത് എന്നു ജനങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും..‼️

#CongRSS.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top