31 March Tuesday

പി ടി തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ സിഎജി റിപ്പോര്‍ട്ടില്‍ വന്നത് യാദൃശ്ചികം, റിപ്പോര്‍ട്ട് ചോര്‍ന്നിട്ടില്ല; ന്യായീകരണവുമായി ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

തിരുവനന്തപുരം> പി ടി തോമസ് എംഎല്‍എ ഉന്നയിച്ച അഴിമതി ആരോപണത്തിന്റെ ചില ഭാഗങ്ങള്‍  സിഎജി റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ അത് തികച്ചും യാദൃശ്ചികമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതൊന്നും വലിയ രഹസ്യമല്ല, ഉദ്യോഗസ്ഥര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണെന്നും എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ന്നു എന്ന് സ്പീക്കര്‍ പറഞ്ഞത് അനുചിതമായിപോയി എന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉയര്‍ത്തിയ സംശയങ്ങളെ ന്യായീകരിക്കും വിധമായിരുന്നു ചെന്നിത്തല പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്.

ചട്ടങ്ങള്‍ അനുസരിച്ചാണ് പി ടി തോമസ് അഴിമതി ആരോപണം നിയമസഭയില്‍ പറഞ്ഞതെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.  റിപ്പോര്‍ട്ട് ചോര്‍ന്നത് സിഎജി പരിശോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു


 


പ്രധാന വാർത്തകൾ
 Top