22 February Saturday

ഗവർണറെ തിരിച്ചുവിളിക്കാൻ സഭയിൽ പ്രമേയം കൊണ്ടുവരുമെന്ന്‌ പ്രതിപക്ഷം; "നിയമസഭയുടെ അന്തസിനെ ചോദ്യംചെയ്യുന്നു' - ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

കൊച്ചി > ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ സംസ്ഥാന നിയമസഭയുടെ അന്തസിനെ ചോദ്യംചെയ്യുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ഗവർണറെ തിരികെ വിളിക്കാൻ പ്രമേയം അവതരിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്‌പീക്കർക്ക്‌ നോട്ടീസ്‌ നൽകി. നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരായ വിമർശനം ഉൾപ്പെടുത്തിയതിൽ സർക്കാരിനോട്‌ വിശദീകരണം തേടിയതിന്‌ പിന്നാലെയാണ്‌ ചെന്നിത്തല ഗവർണർക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്‌. നിയമസഭാചരിത്രത്തിൽത്തന്നെ ആദ്യമായാണ്‌ ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നത്‌.

ഭരണഘടന അനുസരിച്ച്‌ ഗവർണർ നിയമസഭയുടെ ഭാഗമാണ്‌. പ്രമേയത്തെ ഗവർണർ തള്ളിപ്പറഞ്ഞത്‌ സഭയുടെ അന്തസിന്‌ തന്നെ കളങ്കമാണ്‌. ഗവർണറെ തിരികെ വിളിക്കാൻ നിയമസഭയിൽ പ്രതിപക്ഷം പ്രമേയം കൊണ്ടുവരും -‐ ചെന്നിത്തല പറഞ്ഞു. നിയമസഭാചട്ടം 284 (5) അനുസരിച്ചാണ്‌ പ്രമേയത്തിന്‌ അനുമതി തേടിയിരിക്കുന്നത്‌.

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ വിശദീകരണം തേടിയത് കടന്ന കൈ ആണ്. ഇക്കാര്യത്തില്‍ പരസ്യഏറ്റുമുട്ടലിന് മുതിരുന്നത് ശരിയായ നടപടിയല്ല. നയപ്രഖ്യാപനപ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയ ചോദ്യത്തോടു പ്രതികരിക്കുകായയിരുന്നു ചെന്നിത്തല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top