06 October Thursday

രാമപുരത്ത്‌ കോൺഗ്രസ്‌ വിട്ട പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വീടിനുനേരെ കല്ലേറ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

പാലാ > രാമപുരത്ത്‌ കോൺഗ്രസ്‌ വിട്ട്‌ എൽഡിഎഫിലെത്തിയ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വീടിനുനേരെ കല്ലേറ്‌. ഷൈനി സന്തോഷിന്റെ വീടിനുനേരെയാണ്‌ കല്ലേറുണ്ടായത്‌. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ വിമതയായ ഷൈനി എൽഡിഎഫിന്റേയും സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വിജയിച്ചിരുന്നു.

കോൺഗ്രസ്‌ വിട്ട്‌ എൽഡിഎഫിലെത്തിയതിലുള്ള വൈരാഗ്യമാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ ഷൈനി സന്തോഷ്‌ പറഞ്ഞു. യുഡിഎഫിന്‌ വലിയ സ്വാധീനമുള്ള പഞ്ചായത്തിൽ കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ്‌ യുഡിഎഫ്‌ ഭരണത്തിലെത്തിയത്‌. ജോസഫ്‌ വിഭാഗം ഭരണത്തിന്‌ തടസ്സം സൃഷ്‌ടിക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ ഷൈനി യുഡിഎഫ്‌ വിട്ടത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top