24 August Saturday

രാജു നാരായണസ്വാമിക്കെതിരായ റിപ്പോർട്ട‌് മുഖ്യമന്ത്രി തിരിച്ചയച്ചു

സ്വന്തം ലേഖകൻUpdated: Saturday Jun 22, 2019

തിരുവനന്തപുരം> ഐഎഎസ‌് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയുടെ സർവീസ‌് സംബന്ധിച്ച വാർഷിക രഹസ്യ റിപ്പോർട്ട‌് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചയച്ചു. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിലാണ‌് മുഖ്യമന്ത്രി  കൂടുതൽ വിശദീകരണം തേടിയത‌്. നാല‌് കാര്യങ്ങൾ പരിശോധിച്ച‌് വിശദമായ റിപ്പോർട്ട‌് നൽകാനാണ‌് നിർദേശം.

കാലാവധി പൂർത്തിയാകും മുമ്പ‌് നാളികേര  വികസന കോർപറേഷനിൽ    രാജു നാരായണസ്വാമിയുടെ ഡപ്യൂട്ടേഷൻ കേന്ദ്ര സർക്കാർ അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ കോടതിയെയോ ട്രിബ്യൂണലിനെയോ സ്വാമി സമീപിച്ചിരുന്നോ, ഇതുസംബന്ധിച്ച ഉത്തരവ‌് ഉണ്ടായിട്ടുണ്ടോ, ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച‌് മടങ്ങിയതായി സംസ്ഥാന സർക്കാരിനെ ഔദ്യോ ഗികമായി അറിയിച്ചിട്ടുണ്ടോ, കോൺഫിഡൻഷ്യൽ റിപ്പോർട്ടിലെ പ്രതികൂല പരാമർശങ്ങൾ നീക്കാൻ രാജു അപ്പീലോ അപേക്ഷയോ നൽകിയിട്ടുണ്ടോ തുടങ്ങിയ വിശദീകരണമാണ‌് തേടിയത‌്.

അഖിലേന്ത്യാ സർവീസ‌് ചട്ടപ്രകാരം നിശ‌്ചിതകാലങ്ങളിൽ ഐഎഎസ‌് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ‌് ചീഫ‌് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ട‌് തയ്യാറാക്കിയത‌്. രാജു നാരായണസ്വാമിയുടെ സർവീസ‌് റിപ്പോർട്ട‌് കഴിഞ്ഞ ദിവസമാണ‌്  മുഖ്യമന്ത്രിക്ക‌് ലഭിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top