19 September Thursday

സ്ത്രീവിരുദ്ധ പരാമർശം: രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

കാസർകോട്‌ > പൊതുവേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയ്‌ത സംഭവത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ പൊലീസ് കേസെടുത്തു.

90 വയസായ അമ്മയെ അപമാനിച്ച എംപിക്കെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഈസ്റ്റ് എളേരി മുത്താടിത്തട്ടിലെ പന്തമ്മാക്കൽ പി എ വർഗീസ്‌ നൽകിയ പരാതിയിലാണ് ഹോസ്ദുർഗ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ടിന്റെ അനുമതിയോടെ ചിറ്റാരിക്കാൽ പൊലീസ്‌ കേസ് രജിസ്റ്റർചെയ്തത്. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിന്റെ സഹോദരനാണ് പരാതിക്കാരൻ.

കഴിഞ്ഞ 14ന് ചിറ്റാരിക്കാലിൽ ഉണ്ണിത്താൻ നടത്തിയ പ്രസംഗത്തിലാണ് അമ്മയെ അധിക്ഷേപിച്ച്‌ പ്രസംഗിച്ചതെന്ന്‌ പരാതിയിൽ പറഞ്ഞു. അധിക്ഷേപ പ്രസംഗം വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തു
 


പ്രധാന വാർത്തകൾ
 Top