16 December Monday

രാജ്കുമാറിന്‍റെ അസ്വാഭാവിക മരണം; കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

തിരുവനന്തപുരം > ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ അസ്വാഭാവിക മരണം സംബന്ധിച്ച കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  

രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കാനുണ്ടായ സാഹചര്യവും തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചുണ്ടായ അസ്വാഭാവിക മരണവും സംബന്ധിച്ച ക്രൈം 349/19 നമ്പര്‍ കേസിന്‍റെ അന്വേഷണമാണ് സിബിഐയെ ഏല്‍പ്പിക്കുക. ഇതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.


പ്രധാന വാർത്തകൾ
 Top