27 September Sunday

രാജമല ദുരന്തം: എ കെ ബാലന്‍ വിശദമായ റിപ്പോര്‍ട്ട് തേടി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

തിരുവനന്തപുരം> മൂന്നാര്‍ പഞ്ചായത്തിലെ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ തമിഴ് വംശജരായ പട്ടികജാതി കുടുംബാംഗങ്ങള്‍ അടക്കം മരിച്ച സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വിശദമായ റിപ്പോര്‍ട്ട് തേടി. ജില്ലാ കളക്ടറുമായി സംസാരിച്ച്  അദ്ദേഹം സംഭവം സംബന്ധിച്ച  വിവരങ്ങള്‍ തേടി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും വകുപ്പ് എല്ലാ സഹകരണവും നല്‍കുമെന്ന് മന്ത്രി അറിയിച്ചു. സംഭവസ്ഥലത്തെത്തി വിശദവിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമായ നടപടികള്‍  സ്വീകരിക്കാനും പട്ടികജാതി വികസന ഡയറക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top